ആലംപാടി- തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലുടെ മലയാളികള്‍ക്ക് കോരിത്തരിപ്പിക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത നടനും പിന്നണി ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍ ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക്) സന്ദര്‍ശിച്ചു.
ശനിയാഴ്ച ഉച്ചയ്ക്കു ക്ലബിലെത്തിയ അദ്ദേഹത്തിന് ആസ്‌ക് പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി. പാട്ട് പാടിയും ഫോട്ടോ എടുത്തും ആലംപാടി സി.ബി മഹലില്‍നിന്ന് ഭക്ഷണം കഴിച്ചും ഏറെ സമയം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
ക്ലബില്‍ നടന്ന ചടങ്ങില്‍ സലീം ആപയുടെ അധ്യക്ഷതയില്‍ പ്രശസ്ത കേസ്റ്റിയൂം ഡിസൈനര്‍ ഇച്ചു മനീഷ് സ്വീകരണം ഉദ്ഘാടനം ചെയ്തു.
ആസ്‌ക് ജി.സി.സി വൈസ് പ്രസിഡണ്ട് നസീര്‍ സി.എച്ച്, സിദ്ദിഖ് ബിസ്മില്ല ,ആസ്‌ക് ജി.സി.സി ട്രഷറര്‍ ഫൈസല്‍ അറഫ , സെബി ബഹ്‌റൈന്‍ ,കാഹു ആലംപാടി,റിയാസ്,സലാം ലണ്ടന്‍,അഷ്‌റഫ് ആലംപാടി തുടങ്ങിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.