ദുബായ്- പ്രമുഖ വ്യവസായി എം.എ. യൂസഫലിക്ക് ബ്രിട്ടനിലെ മിഡില്‍സെക്‌സ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്. ദുബായില്‍ സര്‍വകലാശാലയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ യു.എ.ഇ സഹിഷ്ണതാ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ യൂസഫലിക്ക് ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു.
വാണിജ്യ വ്യവസായ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. ഇന്ത്യ-യുഎഇ ബന്ധം ദൃഢമാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കാണ് യൂസഫലി വഹിച്ചതെന്ന് ശൈഖ് നഹ്‌യാന്‍ പറഞ്ഞു. വാണിജ്യ മേഖലയിലെ അഗ്രഗണ്യനാണ് യൂസഫലിയെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ, പരിശീലന വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. തയ്യിബ് കമാലി, അമാനത്ത് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഹമദ് അബ്ദുല്ല അല്‍ ഷംസി, പ്രോ വൈസ് ചാന്‍സലര്‍ ഡോ. സെഡ്വിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.