പത്തനംതിട്ട- ശബരിമല സന്നിധാനത്തേക്ക് പോകാനെത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേരോടൊപ്പം സുരന്ദ്രനെ കരുതല്‍ തടങ്കലിലാക്കിയിരിക്കയാണ്.
കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്ക് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ ജാമ്യത്തിലാണ് ശശികലയെ വിട്ടയച്ചത്.