കോഴിക്കോട്- ശബരിമല സമരം ഏഴ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഈ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനായി ശമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല ശബരിമലയിലെത്തുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിട്ടില്ല. വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ കേരളത്തിന് പുറത്തേക്കുള്ള സംസ്ഥാനങ്ങളില്‍ കൂടി സമരം വ്യാപിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയേയും മറ്റ്് നേതാക്കളേയും അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കരുതല്‍ തടങ്കലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കരുതല്‍ തടങ്കലിന് കേരളത്തില്‍ നിയമമില്ലെന്നും അദ്ദേഹം പറഞ്ഞു.