നെടുമ്പാശ്ശേരി- മുന്‍കൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്കു മടങ്ങി. രാത്രി 9.10നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് തൃപ്തി തിരികെ പോയത്.
തന്റെ വരവു വിജയമാണന്നും പേടിച്ചിട്ടല്ല മടങ്ങുന്നതെന്നും അവര്‍ പറഞ്ഞു. ശബരിമല സന്ദര്‍ശനത്തിനായി പുലര്‍ച്ചെയാണ് തൃപ്തി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അതിനിടെ വിമാനത്താവളത്തിലെ സമരക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസ്.