കൊച്ചി- ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ (35) നിര്യാതയായി. ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന ലൂപ്പസ് രോഗം ബാധിച്ച് ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 29 ദിവസത്തോളമായി വെന്റിലേറ്ററിലായിരുന്ന ദുര്‍ഗക്ക് വെള്ളിയാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
പരേതനായ ജയശങ്കര്‍ മേനോന്റെയും സന്ധ്യ മേനോന്റെയും മകളാണ്. ഭര്‍ത്താവ്: വിനോദ് (ബിസിനസ്). മകന്‍: ഗൗരിനാഥ്. മൃതദേഹം കൊടുങ്ങല്ലൂരിലെ കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോയി.