കൊച്ചി- കുവൈത്തിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 26. ആകെ ഒഴിവുകള്‍ 50. ശമ്പളം 325 കുവൈറ്റ് ദിനാര്‍ (ഏകദേശം 77,000 രൂപ). നോര്‍ക്ക റൂട്ട്സിന്റെ സര്‍വ്വീസ് ചാര്‍ജ്ജ് 30,000 രൂപയും നികുതിയുമാണ്. ഇന്റര്‍വ്യൂ കൊച്ചിയില്‍ നടക്കും. വെബ്സൈറ്റ്: www.norkaroots.net. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ഫോണ്‍: 1800 425 3939.