കൊച്ചി- ശബരിമല ദര്‍ശനത്തിനായി എത്തി നെുടമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയ ഭൂമാത ബ്രിഗേഡ് നേതാവും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായിയെ തിരിച്ചയക്കണമെന്ന് പുറത്ത് തമ്പടിച്ച പ്രതിഷേധക്കാരുടെ ശക്തമായ ആവശ്യം. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധം മൂലം തൃപ്തിക്കും കൂടെയുള്ള ആറു വനിതകള്‍ക്കും വിമാനത്താവളത്തിനു പുറത്തിറങ്ങാനായിട്ടില്ല. ഈ സാഹചര്യത്തില്‍ മടക്കി അയക്കാനുള്ള ശ്രമം അധികൃതര്‍ നടത്തിയെങ്കിലും ക്ഷേത്ര ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ് തൃപ്തി. പുറത്തേക്കുള്ള വഴികളില്‍ പ്രതിഷേധക്കാരുണ്ടെന്നും ഇവിടെ നിന്നും പോലീസ് തങ്ങളെ മാറ്റിയെന്നും തൃപ്തി പറഞ്ഞു. രണ്ടു മൂന്ന് തവണ ടാക്‌സി ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ ഓട്ടത്തിന് തയാറായില്ലെന്നും തൃപ്തി ആരോപിച്ചു. ഇപ്പോള്‍ പുറത്തിറങ്ങാനാവില്ലെന്നാണ് പോലീസ് തങ്ങളോട് പറഞ്ഞിരിക്കുന്നതെന്നും തൃപ്തി പറഞ്ഞു.
Police tried to evacuate us from another gate but protesters were there as well. Protests being held here. Does this mean protesters are scared that we'll reach #Sabarimala once we reach Nilakkal, or, are they trying to scare us? We won't return until we have 'darshan': T Desai pic.twitter.com/AeevWB5gZu
— ANI (@ANI) November 16, 2018
Kochi: Trupti Desai, founder of Bhumata Brigade, having breakfast at Cochin International Airport as she hasn't been able to leave the airport yet due to protests being carried out against her visit to #Sabarimala Temple. #Kerala pic.twitter.com/ILDV7silTx
— ANI (@ANI) November 16, 2018