Sorry, you need to enable JavaScript to visit this website.

എം.എല്‍.എ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി-തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യ പി.എം. സഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ തസ്തികയിലെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം റാങ്ക് നേടി ഡോ. എ.പി ബിന്ദു സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. സഹലയെ പുറത്താക്കി ബിന്ദുവിനെ നിയമിക്കാന്‍ കോടതി ഉത്തരവിട്ടു.

ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്സിറ്റിയോടും ഹൈക്കോടതി നേരത്തേ വിശദീകരണം തേടിയിരുന്നു. സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ  താല്‍ക്കാലിക അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് ഷംസീറിന്റെ ഭാര്യ സഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്.

ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് കിട്ടിയ തന്നെ തഴഞ്ഞാണ് രണ്ടാം റാങ്കുകാരിയായ സഹലയെ നിയമിച്ചതെന്ന് ആരോപിച്ചാണ്  ഡോ. എം.പി ബിന്ദു ഹൈക്കോടതിയെ സമീപിച്ചത്.  ന്യൂനപക്ഷ സംവരണം പാലിക്കാനാണ് രണ്ടാം റാങ്കുകാരിക്ക് നിയമനം നല്‍കിയതെന്നാണ് സര്‍വകലാശാല പരാതിക്കാരിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ജൂണ്‍ എട്ടിന് ഇറക്കിയ വിജ്ഞാപനത്തില്‍ സംവരണത്തെ സംബന്ധിച്ച് യാതൊരു സൂചനയുമില്ലെന്ന് പരാതിക്കാരി ബോധിപ്പിച്ചു.
ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്്‌ലിം എന്നാക്കി തിരുത്തി നിയമനം നല്‍കിയെന്നാണ് ഡോ.എം.പി. ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്. അഭിമുഖത്തില്‍ ഒന്നാം റാങ്കുകാരിയായ തന്നെ ഒഴിവാക്കാനാണ് വിജ്ഞാപനം തിരുത്തിയതെന്നും ബിന്ദു ആരോപിച്ചിരുന്നു.

 

Latest News