തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആമുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കോടതി വിധി നടപ്പാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരത്തിനാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ രാവിലെ 11 മണിയ്ക്കാണ് തുടങ്ങിയത്.
ആചാരങ്ങള്‍ സംരക്ഷിണക്കണമെന്ന് യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പമ്പയിലും നിലയ്ക്കലിലും സൗകര്യങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതി വിധി നടപ്പാക്കുന്നതിനു സുപ്രീം കോടതിയോട് സാവകാശം തേടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. വിധി സ്റ്റേ ചെയ്യില്ലെന്ന് കോടതി വ്യകക്തമാക്കിയ സാഹചര്യത്തില്‍ സാവകാശ ഹര്‍ജിക്കു പ്രസക്തിയില്ലെന്ന് ഇവര്‍ പറഞ്ഞു.
സര്‍ക്കര്‍ നിലപാട് മാറ്റണമെന്ന് പളന്തം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ യോഗത്തില്‍ ആവശ്യപ്പെട്ടു. ആചാരങ്ങളില്‍ വി്ട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ വിശ്വാസികളെ അപമാനിക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു.
പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയും ഇന്ന് വൈകിട്ട് നടക്കും. നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് മൂന്നിനായിരിക്കും തന്ത്രികുടുംബത്തിന്റെയും, പന്തളം കൊട്ടാരത്തിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം. വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കും. സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്നാണ് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടുന്നത്. നാളെ മണ്ഡല- മകര വിളക്ക് തീര്‍ത്ഥാടനകാലം തുടങ്ങാനിരിക്കെ സര്‍വകക്ഷി യോഗത്തിലെ അന്തിമ തീരുമാനം എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ നിലപാടിനു വ്യത്യസ്തമായി വിട്ടുവീഴ്ചാ നിലപാടെടുത്ത മന്ത്രി എ.കെ.ബാലന് യോഗത്തിലേയ്ക്ക് ക്ഷണിക്കപ്പെടാത്തതും ശ്രദ്ധിക്കപ്പെട്ടു.