റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലും മഴയും തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം കണക്കിലെടുത്ത് അതീവ ജാഗ്രത പുലര്‍ത്താന്‍ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയരക്ടറേറ്റ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ചില ഭാഗങ്ങളില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും പ്രതീക്ഷിക്കുന്നുണ്ട്.
മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള പിക്‌നിക്കുകള്‍ ഒഴിവാക്കാന്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളക്കെട്ടുകള്‍ മുറിച്ചു കടക്കാന്‍ ശ്രമിച്ച് ഒഴുക്കില്‍ പെട്ട് അപകടം വരുത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ പലഭാഗത്തും മഴ പെയ്യുന്നുണ്ട്. ഇടിമിന്നലിന്റേയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെയാണ് ചില സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുന്നത്. വിവിധ പ്രവിശ്യകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. അല്‍ഖസീം, ഹഫര്‍ അല്‍ ബാത്തിന്‍ വിദ്യഭ്യാസ വകുപ്പുകള്‍ ഇന്ന് അവധിയായിരിക്കുമെന്ന് ബുധനാഴ്ച തന്നെ അറിയിച്ചിരുന്നു. അല്‍ ഖസീം, ഹഫര്‍ അല്‍ ബാതിന്‍ യൂനിവേഴ്‌സിറ്റികളും അവധി നല്‍കി. കനത്ത മഴ പെയ്ത ഹഫര്‍ അല്‍ ബാത്തിനില്‍ ജലനിരപ്പ് ഉയര്‍ന്നു.
#حفر_الباطن تُسجل، ارتفاعات كبيرة في منسوب المياه نتيجة الأمطار التاريخية .. pic.twitter.com/pCjyDLwPhZ
— كابتن غازي عبداللطيف (@CaptainGhazi) November 14, 2018