ജിദ്ദ- പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജിദ്ദ ഇന്ത്യന്‍ സ്‌കൂളിന് ഇന്ന് അവധി നല്‍കി. പുലര്‍ച്ചെ മുതല്‍ തന്നെ ശക്തമായ ഇടിമിന്നലും ചാറ്റല്‍ മഴയും ആരംഭിച്ചത് കണക്കിലെടുത്താണ് സ്‌കൂളിന് അവധി നല്‍കിയത്. നഗരത്തിലെ ചില സ്വകാര്യ സ്‌കൂളുകളും അവധി നല്‍കിയിട്ടുണ്ട്.