അമ്പരപ്പിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഏയര്‍ ഏഷ്യ. ഓഫര്‍ പ്രകാരം ആഭ്യന്തര സര്‍വീസുകള്‍ക്ക് വെറും 399 രൂപയും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 1999 രൂപയും നല്‍കിയാല്‍ മതിയാകും. ഒരു വര്‍ഷത്തേക്കാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.
2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 120 സ്ഥലങ്ങളിലേക്കാണ് ഈ ഓഫറില്‍ എയര്‍ ഏഷ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. എന്നാല്‍ ഓഫര്‍ ലഭ്യമാവണമെങ്കില്‍ നവംബര്‍ 18നുള്ളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം.
ഓഫര്‍ പ്രകാരം ബംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്പൂര്‍, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്‌ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്ക് പറക്കാം. കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്‌നി, ഓക്ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി എന്നീ അന്താരാഷ്ട്ര സര്‍വിസുകളും ഓഫറില്‍ ലഭ്യമാണ്.