Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പട്ടയം വാങ്ങിയത് സോണിയാ ഗാന്ധിയിൽനിന്ന്; ഇതുവരേയും ഭൂമി ലഭിച്ചില്ല

സോണിയാഗാന്ധിയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങിയിട്ടും ഇതുവരെ ഭൂമി ലഭിക്കാത്തവർ സമരപന്തലിൽ പട്ടയം പ്രദർശിപ്പിക്കുന്നു.
  • ജനകീയ സമരങ്ങളുടെ സംഗമമായി വെൽഫെയർ പാർട്ടി ത്രിദിന പ്രക്ഷോഭം

തിരുവനന്തപുരം  - സംസ്ഥാനത്തെ വൈവിധ്യമാർന്ന ജനകീയ സമരങ്ങളുടെ സംഗമമായി വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന ത്രിദിന പ്രക്ഷോഭം. കുത്തകകൾ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് കൈമാറുക, ഭൂമി തിരിച്ചുപിടിക്കാൻ സമഗ്ര നിയമനിർമാണം നടത്തുക, കേരളത്തിൽ സമഗ്ര ഭൂപരിഷ്‌കരണം നടപ്പാക്കാൻ കമീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി നടത്തുന്ന ത്രിദിന പ്രക്ഷോഭമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭൂസമര സമിതികൾ, ജനകീയ സമരനായകർ, വിവിധ സമരസംഘടനകളുടെ നേതാക്കൾ എന്നിവരുടെ സാന്നിധ്യംകൊണ്ട് പരിപാടി ശ്രദ്ധേയമായത്.
സോണിയാ ഗാന്ധിയിൽ നിന്ന് പട്ടയം സ്വീകരിച്ചെങ്കിലും ഭൂമി കിട്ടാതിരുന്ന കൊട്ടാരക്കര സ്വദേശികൾ പ്രക്ഷോഭ വേദിയിലെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഇവർ തങ്ങളുടെ പട്ടയങ്ങൾ നശിപ്പിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന് പുറമേ തിരുവനന്തപുരം അഴിയൂർ കെ.കെ വനം ഭൂസമര നേതാവ് അച്ചാമ്മ ബാബു, അരിപ്പ ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യോൻ, കോട്ടയം കൊട്ടിയൂർ അമ്പായത്തോട് ആദിവാസി കോളനിവാസികൾ, അരിപ്പ ഭൂസമരക്കാർക്ക് ഭൂമി നൽകണമൊവശ്യപ്പെട്ട് 635 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഓമന കാളകെട്ടി, തിരുവനന്തപുരം കല്ലടത്തണ്ണി ഭൂസമര പ്രവർത്തകർ, മലപ്പുറം ചേരിയംമല ഭൂസമര സമിതി പ്രവർത്തകർ, മലമ്പുഴ എസ്.പി ലൈൻ ഭൂസമര സമിതി പ്രവർത്തകരും നേതാവ് മുസ്തഫ മലമ്പുഴയും, പെരിഞ്ചാകുട്ടി ഭൂസമരസമിതി പ്രവർത്തകരും നേതാവ് ബാബു അറക്കലും, മാഞ്ഞാലി ഭൂസമര സമിതി നേതാവ് ജമീല അബ്ദുൽ കരീമും ഭൂസമര പ്രവർത്തകരും എന്നീ വിവിധ ഭൂസമരക്കാർ പ്രക്ഷോഭത്തിൽ പങ്കെടുത്തു.
കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ നേതാക്കളും പ്രവർത്തകരും പ്രക്ഷോഭത്തിൽ പങ്കാളികളായി. പശ്ചിമഘട്ട സംരക്ഷണ സമിതി നേതാവ് ജോൺ പെരുവന്താനം, പ്ലാച്ചിമട സമരസമിതി നേതാവ് വിളയോടി വേണുഗോപാൽ, പെരിയാർ മലിനീകരണ വിരുദ്ധ സമിതി നേതാവ് പുരുഷൻ ഏലൂർ, പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റ് വിരുദ്ധ സമിതി നേതാവ് ജയഘോഷ്, എൻ.എച്ച് ആക്ഷൻ കൗൺസിൽ നേതാവ് ഹാഷിം ചേന്ദമ്പിള്ളി, അറക്കൽ മലമേൽ ക്വാറി വിരുദ്ധ സമിതി നേതാവ് ബിന്ദുരാജ്, പൊന്തൻപുഴ വലിയകാവ് വനസംരക്ഷണ സമിതി നേതാവ് ജയിംസ് കണ്ണിമല തുടങ്ങിയവർ രണ്ട് ദിവസങ്ങളിലായി പ്രക്ഷോഭവേദിയിൽ സംഗമിച്ചു.
ത്രിദിന പ്രക്ഷോഭത്തിന്റെ രണ്ടാം ദിവസം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ ഉദ്ഘാടനം ചെയ്തു. 
കേരളത്തിലെ വിവിധ രാഷ്ട്രീയതൊഴിലാളിസമര സംഘടനാ പ്രതിനിധികളും പ്രക്ഷോഭത്തിൽ പങ്കാളികളായി. സി.എം.പി നേതാവ് സി.പി ജോൺ, ആർ.എം.പി സംസ്ഥാന പ്രസിഡണ്ട് ടി.എൽ സന്തോഷ്, പി.ഡി.പി നേതാവ് സാബു കൊട്ടാരക്കര, ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ ശ്രീരാമൻ കൊയ്യോൻ, ഭൂഅധികാര സംരക്ഷണ സമിതി നേതാവ് സണ്ണി എം കപിക്കാട്, നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ടി പീറ്റർ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതാവ് തുഷാർ നിർമൽ സാരഥി, കേരള മത്സ്യ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി, വഴിയോര കച്ചവട ക്ഷേമ സമിതി പ്രസിഡണ്ട് പരമാനന്ദൻ മങ്കട, തയ്യൽ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, നാഷണൽ സ്പിന്നിംഗ് മിൽ യൂണിയൻ വൈസ് പ്രസഡിണ്ട് സൈനുദ്ദീൻ കരുവള്ളൂർ, എ.ഐ.കെ.കെ.എസിന്റെ എം.പി കുഞ്ഞിക്കണാരൻ എന്നിവരും വെൽഫെയർ പാർട്ടിയുടെയും യുവജന വിദ്യാർഥി സംഘടന ഫ്രറ്റേണിറ്റിയുടെയും നേതാക്കളും പ്രക്ഷോഭവേദിയിൽ സംസാരിച്ചു.


 

Latest News