Sorry, you need to enable JavaScript to visit this website.

ഡി.വൈ.എഫ്.ഐ: എസ്. സതീഷ്  പ്രസിഡന്റ്, എ.എ. റഹീം സെക്രട്ടറി

കോഴിക്കോട് - ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി എസ്. സതീഷിനെയും സംസ്ഥാന സെക്രട്ടറിയായി എ.എ. റഹീമിനെയും ട്രഷററായി എസ്.കെ. സജീഷിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. നിലവിലുള്ള കമ്മിറ്റിയുടെ സംസ്ഥാന ജോയന്റ് സെക്രട്ടറിയാണ് എസ്. സതീഷ്. എ.കെ.ജി സെന്ററിലെ പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും സെക്രട്ടറിയും ട്രഷററും. വൈസ് പ്രസിഡന്റുമാരായി മനു സി. പുളിക്കൽ, കെ. പ്രേംകുമാർ, കെ.യു. ജനീഷ് കുമാർ, ഗ്രീഷ്മ അജയ് ഘോഷ്, എം. വിജിൽ എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി പി. നിഖിൽ, കെ. റഫീഖ്, പി.വി. അനൂപ്, ചിന്ത ജെറോം, പി.കെ. സനോജ് എന്നിവരെയും തെരഞ്ഞെടുത്തു. സെക്രട്ടറിയേറ്റ് അംഗങ്ങളായി സി.കെ. സജിത്ത്, പി.കെ. മുബഷിർ, ഡോ. പ്രിൻസി കുര്യാക്കോസ്, രമേശ് കൃഷ്ണൻ, സജേഷ് ശശി, എസ്.ആർ. അരുൺബാബു, കെ.പി. പ്രമോഷ്, എം. ഷാജിർ, ജെ.എസ്. ഷിജുഖാൻ, വി. വസീഫ്, ജെയ്‌സി തോമസ്, എസ്. കവിത എന്നിവരെയും 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
നിലവിലുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ 52 പേർ പ്രായപരിധി കഴിഞ്ഞതിനാൽ മാറിപ്പോകുകയാണ്. നേരത്തെ ബ്ലോക്ക്, ജില്ലാ തലങ്ങളിൽ പ്രായ പരിധി 37 ആക്കി പരിമിതപ്പെടുത്തിയിരുന്നു. ഇതുപോലെ സംസ്ഥാന തലത്തിലും ഇപ്രാവശ്യം പ്രായപരിധി 37 ആക്കണമെന്ന് സ്ഥാനമൊഴിഞ്ഞ സംസ്ഥാന നേതാക്കൾക്ക് താൽപര്യമുണ്ടായിരുന്നു. എന്നാൽ അതോടു കൂടി പ്രവർത്തന പരിചയമുള്ള ഡി.വൈ.എഫ്.ഐ നേതാക്കളിൽ ഭൂരിഭാഗവും സംഘടനയിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വരുമെന്നതിനാൽ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രായപരിധി ഭരണഘടനാ പ്രകാരമുള്ള 40 വയസ്സ് എന്നു തന്നെ തീരുമാനിക്കുകയായിരുന്നു. മറിച്ചായിരുന്നെങ്കിൽ എ.എ. റഹീം അടക്കമുള്ളവരെ സംസ്ഥാന നേതൃത്വത്തിൽ കൊണ്ടുവരാൻ സാധിക്കില്ലായിരുന്നു. 37 വയസ്സ് എന്ന നിബന്ധന നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാന കമ്മിറ്റിയിൽ പൂർണമായും പുതുമുഖങ്ങൾ മാത്രമായി മാറുമായിരുന്നു.
 

Latest News