മസ്കത്ത്- ഹാനികരമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ക്കുള്ള സെലക്ടീവ് ടാക്‌സ് നടപ്പാക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു. ഇതിനായുള്ള കരട് നിയമത്തിന് ഒമാന്‍ മജ്‌ലിസിന്റെ സംയുക്ത സമ്മേളനം അനുമതി നല്‍കി.
ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. സിഗററ്റും കോളകള്‍ അടക്കമുള്ള ശീതള പാനീയങ്ങളും ഇതില്‍ ഉള്‍പ്പെടും. മദ്യത്തിനും നികുതി കൂടും. രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ 100 ദശലക്ഷം ഒമാനി റിയാലിന്റെ വര്‍ധനക്ക് ഇത് ഇടയാക്കുമെന്നാണ് കരുതുന്നത്.
സെലക്ടീവ് ഗുഡ്‌സ് ടാക്‌സ് എന്ന പേരിലുള്ള നികുതിനിര്‍ദേശത്തോടൊപ്പം മറ്റ് 18 നികുതി നിയമ ഭേദഗതികള്‍ക്കും പാര്‍ലമെന്റ് അംഗീകാരം നല്‍കി.