കുവൈത്ത് സിറ്റി- പ്രമുഖ കുവൈത്ത് ഗായകന്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. ഇദ്ദേഹത്തിന് കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചതായി അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
സംഗീതപരിപാടി കഴിഞ്ഞ് രാത്രി വൈകി മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ പോലീസ് പിടികൂടിയത്. നിയമനടപടിക്രമങ്ങള്‍ക്കായി പോലീസ് ഇദ്ദേഹത്തെ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറി. ഗായകന്റെ പേര് പത്രം വെളിപ്പെടുത്തിയില്ല.