ദുബായ്- ഇന്ത്യന്‍ ഹൈസ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആലിയ നിയാസ് അലി (17) പനി ബാധിച്ച് മരിച്ചു. തിങ്കളാഴ്ച വരെ സ്കൂളില്‍ ചെന്നിരുന്ന ആലിയയെ പനി ബാധിച്ച് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടി മരിച്ചത്. മൃതദേഹം അല്‍ഖൂസ് ശ്മശാനത്തില്‍ ഖബറടക്കി.
ഒക്ടോബര്‍ 29 ന് ദുബായില്‍ നാലാം ക്ലാസുകാരി അമീന ഷറഫ് (9) പനി ബാധിച്ച് മരിച്ചിരുന്നു. വൈറസ് അണുബാധ ഹൃദയത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് അമീന മരിച്ചത്. തുടര്‍ന്ന് കുട്ടി പഠിച്ചിരുന്ന ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. കുട്ടികള്‍ക്ക് രോഗലക്ഷണം കാണുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ കാണിക്കണമെന്നും സ്കൂളിലേക്ക് അയക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.