കൊണ്ടോട്ടി- കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും സൗദിയ സര്‍വീസ് ആരംഭിക്കുന്നതിനു പിന്നാലെ എയര്‍ ഇന്ത്യ സര്‍വീസും വരുന്നു. വലിയ വിമാന സര്‍വീസിന് അനുമതി തേടിയ എയര്‍ ഇന്ത്യക്ക് വൈകാതെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. എയര്‍ഇന്ത്യയുടെ ജെമ്പോ വിമാനമാണ് കരിപ്പൂരില്‍നിന്ന് സര്‍വീസ് ആരംഭിക്കാനിരിക്കുന്നത്.
വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂര്‍-ജിദ്ദ,റിയാദ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. എന്നാല്‍ ദമാം,റിയാദ് സെക്ടറില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിമാന സര്‍വീസ് കരിപ്പൂരില്‍ നിന്നുണ്ട്.