അബുദാബി- 2018 ലെ മൂന്നാം പാദത്തില്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരില്‍ പത്തുലക്ഷം പേര്‍ ഇന്ത്യക്കാര്‍. ആകെ ഇറങ്ങിയതിന്റെ ആറിലൊന്ന്. ഇന്ത്യക്കാര്‍ തന്നെയാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് യു.കെ ആണ്- നാലരലക്ഷം.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനമാണു വര്‍ധന.
ഈ കാലയളവില്‍ മൂന്നര ലക്ഷം ഓസ്‌ട്രേലിയക്കാരും അബുദാബിയിലെത്തി. അബുദാബിയിലെത്തിയ സൗദി സ്വദേശികളുടെ എണ്ണത്തിലും ആറു ശതമാനം വര്‍ധനയുണ്ട്. 740 വിമാനങ്ങളിലായി 140,000 ടണ്‍ ചരക്കുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി അബുദാബിയില്‍നിന്ന് കയറ്റി അയച്ചു. അബുദാബി വിമാനത്താവളം മേഖലയിലെ പ്രധാന ഗതാഗത പോയന്റ് ആയി മാറിയെന്നതിന്റെ സൂചനയാണിതെന്ന് അധികൃതര്‍ പറഞ്ഞു.