Sorry, you need to enable JavaScript to visit this website.

കാമുകിയുടെ അമ്മയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പ്രവാസിയുടെ ഭാര്യ

കൊല്ലപ്പെട്ട മേരിക്കുട്ടിയും പ്രതി സതീഷും

കൊല്ലം- പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് കാമുകിയുടെ അമ്മയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ പാറവിളപുത്തന്‍ വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് ആണ്  മകളുടെ കാമുകന്റെ കൊലക്കത്തിക്ക് ഇരയായത്. പ്രതി മധുരൈ സ്വദേശി സതീഷിനെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
മുംബൈയില്‍ നഴ്‌സായ മൂത്ത മകള്‍ ലിസ്സയുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രതി വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നുവെന്ന് പറയുന്നു.  തനിക്ക് വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതായി പറഞ്ഞ് ലിസ്സ ഒഴിഞ്ഞുമാറി. ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്രതി നാട്ടിലെത്തിയത്.
പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിനുളളില്‍ കടന്ന പ്രതി മേരിക്കുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നു. ഭര്‍ത്താവ് വര്‍ഗീസ് ഗള്‍ഫിലും ഇളയ മകള്‍ ലിന്‍സ ഉപരിപഠനത്തിന് ബംഗളൂരുവിലും ആയതിനാല്‍ സംഭവസമയത്ത് മേരിക്കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പുറത്തേക്ക് ഓടിയ മേരികുട്ടി റോഡ് വക്കില്‍ കുഴഞ്ഞു വീണു. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലിസ്സ വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണു ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്താണ് സതീഷ് കുളത്തൂപ്പുഴയില്‍ എത്തിയത്. മകളുമായുളള പ്രണയ വിവരം മേരിക്കുട്ടിയോട് പറഞ്ഞ് വഴക്കുണ്ടാക്കിയ പ്രതി  കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ടാക്‌സി ഡ്രൈവര്‍ മധുര സ്വദേശി ചിത്തിരസെല്‍വവും പോലീസ് കസ്റ്റഡിയിലുണ്ട്.

 

Latest News