Sorry, you need to enable JavaScript to visit this website.

നാട്ടിലേക്കു മടങ്ങാനിരുന്ന കാഞ്ഞങ്ങാട് സ്വദേശി അൽഹസയിൽ മരിച്ചു

അബ്ദുൽ ഖാദർ

അൽഹസ - ഹുഫൂഫ് 'മസ്‌റഇയ്യ'യിൽ താമസിച്ചിരുന്ന കാസർകോട് കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി ചേരക്കാടത്ത് അബ്ദുൽ ഖാദർ (63) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്കാണ് മുബാറസ് ബിൻജലവി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മോർച്ചറിയിലുണ്ട്. 40 വർഷമായി അൽഹസയിൽ പ്ലംബിംഗ് ഇലക്ട്രിക്കൽ ജോലി ചെയ്തുവരികയായിരുന്നു. മൂന്നാഴ്ച മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് മടങ്ങാൻ തീരുമാനിച്ച് രണ്ടു ദിവസം മുമ്പ് എക്‌സിറ്റ് അടിച്ചിരുന്നു. തന്റെ പേരിലുള്ള വാഹനം എഴുതിമാറാൻ രേഖകൾ ശരിയാക്കാൻ പോയപ്പോൾ അൽഹസ സനഇയ്യയിൽ വെച്ച് നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടു ഭാര്യമാരിലായി രണ്ടു പെൺമക്കളും മൂന്നു ആൺമക്കളുമുണ്ട്. ബിൻ ജലവി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം അൽഹസയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജിദ്ദയിലുള്ള മകൻ അബ്ദുസലാം അൽഹസയിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റൊരു മകൻ അബ്ദുൽ റഷീദ് യു.എ.ഇ.യിലാണ്. 


 

Latest News