കൊല്ലം- ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അമ്പലംകുന്ന് കൊല്ലങ്കോട് കോളനിയില്‍ വിനോദ് ഭവനില്‍ ബാലു എന്ന് വിളിക്കുന്ന വിനീതാ(22)ണ് പിടിയിലായത്. മൂന്നു വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചുവെന്ന് 16 കാരി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണു മൊഴിയെടുത്തത്. വൈദ്യപരിശോധന നടത്തിയശേഷം പെണ്‍കുട്ടിയെ ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്റെ സഹായത്തോടെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കയാണ്. കൊട്ടാരക്കര ഡിവൈ.എസ്.പി അശോകന്റെ നിര്‍ദേശപ്രകാരം എസ്.ഐ രാജേഷ്‌കുമാര്‍, സി.പി.ഒമാരായ വിനോദ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് വിനോദിനെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.