തളിപ്പറമ്പ് - മാതാപിതാക്കള്‍ക്കൊപ്പം ഉംറ നിര്‍വഹിച്ച് മടങ്ങുകയായിരുന്ന നാല് വയസ്സുകാരന്‍ വിമാനത്തില്‍ മരിച്ചു. പുഷ്പഗിരി തണല്‍ റോഡിലെ യഹ് യ(4)യാണ് മരിച്ചത്. കെ.പി.ഹൗസില്‍ സി.മുഹമ്മദലി - ജുബൈരിയ ദമ്പതികളുടെ മകനാണ്.
15 ദിവസം മുമ്പാണ് കുടുംബം ഉംറക്കു പോയത്. മസ്‌കത്ത് വഴിയുള്ള ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്കു മടങ്ങുന്നതിനിടെ വിമാനത്തില്‍ വെച്ചാണ് മരിച്ചത്. തുടര്‍ന്ന് വിമാനം അബുദാബിയില്‍ ഇറക്കി.
സഹോദരങ്ങള്‍: മുസ്തഫ, ഹാദി.