കുവൈത്ത്- തമ്മിലടിച്ച വിദേശികളെ കുവൈത്ത് പുറത്താക്കി. സിറിയക്കാരും ഈജിപ്തുകാരുമായ 16 പേരെയാണ് രാജ്യത്തുനിന്ന് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശണ്ഠകൂടുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്ത വിദേശികള്‍ സംഘര്‍ഷത്തിനിടയാക്കിടെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ഇസ്സാം അല്‍ നഹാം പറഞ്ഞു. അല് ശുവൈഖ് പ്രദേശത്ത് സംഘര്‍ഷം നടക്കുന്ന വിവരം സോഷ്യല്‍ മീഡിയയില്‍നിന്ന് മനസ്സിലാക്കിയ പോലീസ് പാഞ്ഞെത്തി ഇവരെ വളഞ്ഞു. എല്ലാവരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി കുറ്റം ചുമത്തി. സംഘര്‍ഷമുണ്ടാക്കിയതിനും പാര്‍ക്ക് ചെയ്ത കാറുകള്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തത്.