ഹായില്‍ - ബന്ധുവായ സുരക്ഷാ ഭടനെ കൊലപ്പെടുത്തിയ ഐ.എസ് ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ സഅദ് ബിന്‍ റാദി അല്‍അനസിക്ക് ഹായിലിലാണ് വധശിക്ഷ നടപ്പാക്കിയത്. പിതൃസഹോദര പുത്രനായ സുരക്ഷാ ഭടനെ തന്ത്രപൂര്‍വം മരൂഭുപ്രദേശത്തേക്ക് വിളിച്ചുവരുത്തി നിഷ്ഠൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു സൗദി പൗരനെയും വേറൊരു സുരക്ഷാ ഭടനെയും പ്രതി കൊലപ്പെടുത്തിയിരുന്നു. മറ്റൊരു സുരക്ഷാ ഭടനെ കൊലപ്പെടുത്തുന്നതില്‍ മറ്റു ഭീകരര്‍ക്കൊപ്പം സഅദ് അല്‍അനസി പങ്കാളിത്തം വഹിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുന്നതിന് ശ്രമിച്ച സുരക്ഷാ ഭടന്മാരെ ചെറുത്തു എന്ന ആരോപണവും പ്രതി നേരിട്ടു.