മക്ക - രണ്ടു ഹജ് തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ മക്കയില്‍ പാടെ അഴുകിയ നിലയില്‍ കണ്ടെത്തി. കിംഗ് ഖാലിദ് റോഡില്‍ അല്‍മുഅയ്‌സിമില്‍ മലകള്‍ക്കിടയിലാണ് തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ട സൗദി പൗരന്‍ സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു.
അല്‍ശറായിഅ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പട്രോള്‍ പോലീസും ഹജ്, ഉംറ മന്ത്രാലയ പ്രതിനിധിയും സ്ഥലത്തെത്തി പ്രാഥമികാന്വേഷണങ്ങള്‍ നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് നീക്കിയിട്ടുണ്ട്. കിഴക്കനേഷ്യന്‍ രാജ്യത്തു നിന്നും അറബ് രാജ്യത്തു നിന്നുമുള്ള വയോധികരായ തീര്‍ഥാടകരുടെ മൃതദേഹങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.