കണ്ണൂര്‍- രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസിനുള്ള ടിക്കറ്റുകള്‍ ഒരു മണിക്കൂറിനകം വിറ്റു തീര്‍ന്നു. ഡിസംബര്‍ ഒമ്പതിന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് 55 മിനിറ്റ് കൊണ്ട് ഫുള്‍ ആയത്.
അബുദാബിയില്‍നിന്നു കണ്ണൂരിലേക്കുള്ള ടിക്കറ്റുകളും ഒരു മണിക്കൂറിനകം തീര്‍ന്നു. 186 സീറ്റുള്ള ബോയിങ് 737-800 കണ്ണൂര്‍-അബുദാബി സര്‍വീസിന് ഉപയോക്കുന്നത്.
ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ബുക്കിങ് തുടങ്ങുന്നുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുടെ സി.ഇ.ഒ കെ.ശ്യാംസുന്ദര്‍ അറിയിച്ചിരുന്നു.തൊട്ടുപിന്നാലെ 12.40നു ബുക്കിങ് തുടങ്ങി. 1.35 ആയപ്പോഴേക്കും ടിക്കറ്റുകള്‍ തീര്‍ന്നു.
അബുദാബിയിലേക്കുള്ള എക്‌സ്പ്രസ് വാല്യു ടിക്കറ്റിന് 9998.81 രൂപയും എക്‌സ്പ്രസ് ഫ്‌ളെക്‌സി ടിക്കറ്റിന് 33439.01 രൂപയുമായിരുന്നു ബുക്കിങ് തുടങ്ങിയപ്പോഴുള്ള നിരക്ക്. എന്നാല്‍ മിനിറ്റുകള്‍ക്കകം നിരക്ക് കുത്തനെ ഉയര്‍ന്നു
എക്‌സ്പ്രസ് വാല്യു ടിക്കറ്റിന് 25,000 രൂപയായിരുന്നു ബുക്കിങ് അവസാനിക്കുമ്പോഴത്തെ നിരക്ക്. അബുദാബിയില്‍നിന്നുള്ള ബുക്കിങ് നിരക്ക് 720 ദിര്‍ഹമായിരുന്നു.