ദുബായ്- യു.എ.ഇ സന്ദര്‍ശിക്കുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരുടെ പര്‍ച്ചേസിംഗിന് ഈടാക്കുന്ന മൂല്യവര്‍ധിത നികുതി മടങ്ങുമ്പോള്‍ വിമാനത്താവളങ്ങളില്‍ വെച്ച് തിരിച്ചു നല്‍കുന്ന പദ്ധതി നവംബര്‍ 18 ന് ആരംഭിക്കും.
പ്രതിദിന പരമാവധി 10000 ദിര്‍ഹം വരെയായിരിക്കും ഈ തുകയെന്ന് ഇതു സംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവില്‍ പറഞ്ഞു.
റീഫണ്ട് ക്ലെയിം നല്‍കേണ്ടത് ഷോപ്പുടമകളാണ്. അബുദാബി, ദുബായ്, ഷാര്‍ജ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളില്‍വെച്ചാണ് തുക മടക്കി നല്‍കുക. കരാതിര്‍ത്തിയിലും തുറമുഖങ്ങളിലും വെച്ചും പണം തിരികെ നല്‍കും.
ടാക്‌സ് റീഫണ്ട് സ്കീമനുസരിച്ച് ഒരു ഉപഭോക്താവ് സാധനങ്ങള്‍ ആവശ്യപ്പെട്ടാല്‍ സ്വീകരിക്കേണ്ട അഞ്ച് നടപടിക്രമം സംബന്ധിച്ചും ഉത്തരവിലുണ്ട്. വയസ്സ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ വ്യക്തമാക്കണം.