മലപ്പുറം- അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍
മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കെ.ടി. ജലീല്‍ ആവര്‍ത്തിച്ചു. അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അദീബിന്റെ രാജി അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതൊക്കെ കഴിഞ്ഞുവെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ രാജി ആവശ്യം പുതിയതല്ല. 2006 മുതല്‍ തന്നെ ഒരു കൂട്ടര്‍ തന്റെ രാജി ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു. അവര്‍ ഇനിയും അതാവശ്യപ്പെടട്ടെയെന്ന് ജലീല്‍ പറഞ്ഞു.
വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പഴയ ആരോപണങ്ങള്‍ക്ക് അര്‍ഥമില്ലാതെ വരുമ്പോഴാണ് പുതിയ ആരോപണങ്ങള്‍ ഉയരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി.