ആലപ്പുഴ- മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ നെല്‍വയല്‍ നികത്തി നിര്‍മിച്ച പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കാന്‍ കൃഷി വകുപ്പ് നിര്‍ദേശം നല്‍കി. വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ കൃഷി വകുപ്പ് തള്ളിയാണ് നടപടി.
റിസോര്‍ട്ടിനുവേണ്ടി നികത്തിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആലപ്പുഴ മുന്‍ കലക്ടടര്‍ ടി.വി. അനുമപയുടെ ഉത്തരവിനെതിരെയാണ് മുന്‍മന്ത്രി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമപ്രകാരം സ്ഥലം പൂര്‍വസ്ഥിതിയിലാക്കാനാണ് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നത്.
ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിര്‍മിച്ച പാര്‍ക്കിംഗ് ഗ്രൗണ്ടിലെ മണ്ണ് നീക്കം ചെയ്യണമെന്നാണ് കാര്‍ഷികോല്‍പാദന കമ്മീഷണര്‍ നിര്‍ദേശിച്ചു. ഇതിനായി പോലീസ് സംരക്ഷണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.