Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പെയ്തത് 30 വര്‍ഷത്തിനിടിലെ കനത്ത മഴ; നാശനഷ്ടങ്ങള്‍ കണക്കാക്കുന്നു

റിയാദ് - ഒക്‌ടോബറില്‍ സൗദി അറേബ്യയിലുണ്ടായത് മൂന്നു ദശകത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉപമേധാവി ഡോ. അയ്മന്‍ ഗുലാം പറഞ്ഞു. 1985 മുതല്‍ 2017 വരെയുള്ള 33  വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ മാസം ഉണ്ടായതെന്ന് ഡോ. അയ്മന്‍ ഗുലാം പറഞ്ഞു.
വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി മഴക്കെടുതിയില്‍ റിയാദിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയതായി സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. താമസസ്ഥലങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരിട്ട നാശനഷ്ടങ്ങളുടെ കണക്കാണ് എടുക്കുന്നത്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റെ നിര്‍ദേശാനുസരണമാണ്  പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്.

 

Latest News