Sorry, you need to enable JavaScript to visit this website.

റിയാദില്‍ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍ പരിക്കേറ്റ റാന്നി സ്വദേശി മരിച്ചു


പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് ഇപ്പോള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.


റിയാദ്- പെട്രോള്‍ ടാങ്കറും മിനി ട്രക്കും കൂട്ടിയിടിച്ച് ഗുരതരമായ പരിക്കുകളോടെ അല്‍ ഈമാന്‍ ആശുപത്രിയില്‍ പ്രവിശേപ്പിച്ചിരുന്ന പത്തനം തിട്ട റാന്നി സ്വദേശി ലിപിനേഷ് കുമാര്‍ (32) നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ച രണ്ട് മണിക്കായിരുന്നു മരണം.
അല്‍ഖര്‍ജ് റോഡില്‍ എക്‌സിറ്റ് 12 ന് സമീപം ഈ മാസം അഞ്ചിന് വൈകിട്ടായിരുന്നു അപകടം. മറിഞ്ഞ ടാങ്കറിന്റെ മുകള്‍ ഭാഗത്തെ അടപ്പ് തുറന്ന് ഇന്ധനം പുറത്തേക്ക് ഒഴുകിയിരുന്നു.

http://malayalamnewsdaily.com/sites/default/files/2018/11/12/truckaccident.jpg
റെഡ്ക്രസന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ലിപിനേഷിനെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നതെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീട് അല്‍ ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജ്ഞാതനെ കുറിച്ച് മലയാളം ന്യൂസ് ഓണ്‍ലൈനില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ്  ബന്ധുക്കളും സുഹൃത്തുക്കളുമെത്തി തിരിച്ചറിഞ്ഞത്.

റിയാദില്‍ ജോലി ചെയ്യുന്ന ജെലിന്‍ ആണ് ആശുപത്രിയിലെത്തി ആദ്യം പരിക്കേറ്റയാളെ തിരിച്ചറിഞ്ഞത്. സഹപാഠിയായിരുന്ന ജെലിന്‍ വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം കൂട്ടുകാരനെ കാണുന്നത് അബോധവസ്ഥയിലായിരുന്നു. സങ്കടമടക്കാനാവതെ ജെലിന്‍ ഈ വിവരങ്ങള്‍ മലയാളം ന്യൂസുമായി പങ്കുവെച്ചു. വെന്റിലേറ്ററിലായിരുന്ന ലിപിനേഷിന്റെ നില മെച്ചപ്പെടുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു.

അപകടത്തിന്റെ വിഡിയോ കാണാം
പത്തനംതിട്ട റാന്നി പഴവങ്ങാടി സ്വദേശി വാവോലില്‍ വീട്ടില്‍ വി.എന്‍ ഗോപിയുടെ മകനാണ്. മാതാവ്: വത്സമ്മ ഗോപി. അവിവാഹിതനാണ്. പെട്രോള്‍ ടാങ്കര്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

 

 

Latest News