Sorry, you need to enable JavaScript to visit this website.

ലോക് ചെസ് ചാമ്പ്യന്‍ ആനന്ദിനെ തളച്ച് 14കാരന്‍ മലയാളി താരം നിഹാല്‍

കൊല്‍ക്കത്ത- അഞ്ചു തവണ ലോക് ചെസ് ചാമ്പ്യനായ ലോകപ്രശസ്ത ഇന്ത്യന്‍ താരം വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ തളച്ച് 14കാരനായ മലയാളി ചെസ് താരം നിഹാല്‍ സരിന് അപൂര്‍വ നേട്ടം. കൊല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിന്റെ എട്ടാം റൗണ്ടിലാണ് ആനന്ദിനെ നിഹാല്‍ കുരുക്കിയത്. ഒമ്പത് മത്സങ്ങളില്‍ ആറെണ്ണത്തിലും പ്രമുഖരെയാണ് നിഹാല്‍ സമനിലയില്‍ തളച്ചത്. മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട നിഹാല്‍ ഓമ്പതാമതെത്തി. ആനന്ദിനെ കുടാതെ കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായ സെര്‍ജി കറിയാക്കിന്‍, ലോക മൂന്നാം നമ്പര്‍ താരം മമദ്യെറോവ്, 25-ാം റാങ്കിലുള്ള ഹരികൃഷ്ണ, 44ാം റാങ്കിലുള്ള വിദിത് ഗുജറാത്തി എന്നിവരെയാണ് നിഹാല്‍ സമനിലയില്‍ പിടിച്ചത്.

ഈടിയെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയ നിഹാല്‍ തൃശൂര്‍ സ്വദേശിണ്. ഇന്ത്യയുടെ 53-ാം ഗ്രാന്‍ഡ്മാസ്റ്ററാണ്. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളെജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എ. സരിന്റേയും സൈക്യാട്രിസ്റ്റ് ഡോ. ഷിജിന്‍.എ ഉമ്മറിന്റെുയം മകനാണ്. ലോക യൂത്ത് ചെസ് ഒളിംപ്യാഡില്‍ സ്വര്‍ണം നേടിയ നിഹാല്‍ അണ്ടര്‍ 14 ലോക ഒന്നാം നമ്പര്‍ താരമായിരുന്നു. 2014ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 10 ലോക ചെസ്സിലും കീരീടം ചൂടിയിട്ടുണ്ട്.

Image result for nihal sarin versus anand

Latest News