Sorry, you need to enable JavaScript to visit this website.

വടകരയിൽ ക്ഷേത്രോത്സവങ്ങൾക്ക്  നിയന്ത്രണം

വടകര- വടകരയിൽ ക്ഷേത്രോത്സവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ സർവകക്ഷി യോഗത്തിലാണ് ഈ തീരുമാനം. ഉത്സവങ്ങളോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടികളുടേയും, അനുബന്ധ സംഘടനകളുടേയും പ്രചാരണ ബോർഡുകൾ, കൊടികൾ എന്നിവ സ്ഥാപിക്കുന്നതും വൈദ്യുതി പോസ്റ്റുകൾ, റോഡ് തുടങ്ങിയ സ്ഥലങ്ങളിലും പ്രചാരണം അനുവദിക്കില്ല. ക്ഷേത്രത്തിലും പരിസരങ്ങളിലും ചൂതാട്ടം കർശനമായി നിരോധിച്ചു. ഉത്സവങ്ങളുടെ ഭാഗമായുള്ള ഭാഗമായുള്ള വരവുകളിൽ മദ്യപിച്ചു വരുന്നവരെ ഒഴിവാക്കാനും, നാസിക്‌ഡോൾ പോലുള്ള വാദ്യോപകരണങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചു. 
ആഘോഷ പരിപാടികൾക്ക് സംഘാടകർക്ക് ഒരു മൈക്ക് പെർമിഷൻ മാത്രമെ നൽകൂ. 10 മണിക്ക് ശേഷം ഉച്ചഭാഷിണി അനുവദിക്കില്ല. ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി രാഷ്ട്രീയ പ്രചാരണം അനുവദിക്കില്ല. വിഭാഗീയത അനുവദിക്കില്ല. കരിമരുന്ന് പ്രയോഗം നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും. 
ഉത്സവാഘോഷങ്ങളുടെ ഭാഗമായുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സംഘാടകർ ഉത്തരവാദികളായിരിക്കും. ഡിവൈഎസ്പി എ.ടി ചന്ദ്രൻ, സി.ഐ മധുസൂദനൻ നായർ, എസ്.ഐ ജീവൻ ജോർജ്, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ സംബന്ധിച്ചു.
 

Latest News