തിരുവനന്തപുരം- മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജിവെച്ചു. സ്വാശ്രയ കോളജുകളുടെ ഡയറക്ടര്‍ സ്ഥാനമാണ് ജൂബിലി നവപ്രഭ രാജിവെച്ചത്. തന്നെയും ജി.സുധാകരനെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് അവര്‍ രാജി സമര്‍പ്പിച്ചത്.
ജൂബിലി നവപ്രഭയുടെ പദവി സംബന്ധിച്ച് മന്ത്രി കെ.ടി. ജലീലിന് പരാതി ലഭിച്ചിരുന്നു. മന്ത്രി ജലീല്‍ തന്നെയും ബന്ധനിയമന വിവാദത്തില്‍ കുടുങ്ങിയിരിക്കെയാണ് ജൂബിലി നവപ്രഭ രാജി സമര്‍പ്പിച്ചിരിക്കുന്നത്.
പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും സുധാകരന്റെ പേരിന് കളങ്കിതമാക്കാനുമാണ് ചിലരുടെ ശ്രമമെന്ന് അവര്‍ കുറ്റപ്പെടുത്തി.