Sorry, you need to enable JavaScript to visit this website.

മുത്തലാഖ് കാലഘട്ടത്തിന്റെ ആവശ്യം, ശബരിമലയോ? മോഡിയോട് മേവാനിയുടെ ചോദ്യം

കാസര്‍കോട്- സ്ത്രീകളുടെ പുരോഗതിക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്തുകൊണ്ടാണ് ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി ചോദിച്ചു. ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി അംഗീകരിക്കാതെ ദര്‍ശനത്തിന് എത്തുന്ന യുവതികളെ തടയുന്നത് അര്‍.എസ്.എസിന്റെയും ബി.ജെ.പിയുടേയും സ്ത്രീവിരുദ്ധതയാണ് കാണിക്കുന്നത്. നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ കാസര്‍കോട് നിന്നാരംഭിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി. മുത്തലാഖ് വിലക്കുന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പറയുന്ന ബി.ജെ.പി ശബരിമലവിഷയത്തില്‍ കോടതി വിധി അംഗീകരിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യം സംരക്ഷിക്കുക, പ്രകൃതിയെ വീണ്ടെടുക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ പദയാത്ര സംഘടിപ്പിച്ചത്. അടുത്ത മാസം 20ന് തിരുവനന്തപുരത്താണു സമാപനം. ജാഥ സമൂഹ്യപ്രവര്‍ത്തക മേധാ പട്ക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഊരാളി ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.

 

Latest News