Sorry, you need to enable JavaScript to visit this website.

കവര്‍ച്ചക്കു ശേഷം വിദേശത്തേക്ക് കടന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

ഇടുക്കി- കുപ്രസിദ്ധ മോഷ്ടാവ് പാലക്കയം സണ്ണിയുടെ കൂട്ടാളി അറസ്റ്റില്‍. വാഹന മോഷണം ഉള്‍പ്പെടെ പത്തോളം കേസില്‍ പ്രതിയായിട്ടും ഇതുവരെയും പിടിക്കപ്പെടാതെ ഒളിവിലായിരുന്ന ഉടുമ്പന്‍ചോല കല്ലുപാലം അയലാറ്റില്‍ ജോജോ ലൂക്കോസ് (35) ആണ് അറസ്റ്റിലായത്.
വിദേശത്ത് ജോലി ചെയ്തിരുന്ന ജോജോ മോഷണം നടത്തിയ ശേഷം വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി ഒളിവില്‍ കഴിയുകയായിരുന്നു. വെള്ളത്തൂവല്‍ സ്റ്റേഷനില്‍ ഈ വര്‍ഷം ആദ്യം രജിസ്റ്റര്‍ ചെയത രണ്ടു വാഹനമോഷണ കേസുകളില്‍ പാലക്കയം സണ്ണിയും മറ്റു മൂന്നു പേരും നേരത്തെ പിടിയിലായി. ഈ സമയം മുതല്‍ ജോജോ മുംബൈയിലും വിദേശത്തുമായി  ഒളിവില്‍ കഴിയുകയായിരുന്നു.  പിന്നീട് നാട്ടിലെത്തിയിട്ടുണ്ടെന്ന് ഇടുക്കി എസ്.പി കെ ബി വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ വെള്ളത്തുവല്‍ എസ്.ഐ എസ് .ശിവലാലിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.
വെള്ളത്തൂവല്‍ സ്‌റ്റേഷന് പുറമെ വാഴക്കുളം, കാളിയാര്‍, കരിങ്കുന്നം സ്റ്റേഷനുകളില്‍ വാഹനമോഷണ കേസുകളും പീരുമേട് മുട്ടം സ്റ്റേഷനുകളില്‍ വ്യാജ ടാക്‌സ് രസീത് നല്‍കി പാലക്കയം സണ്ണിക്കും കൂട്ടാളികള്‍ക്കും ജാമ്യം നിന്നതിനും മലപ്പുറത്ത് മോഷണത്തിനും കേസ് നിലവിലുണ്ട്. പിടിയിലാകുമ്പോള്‍  ബ്ലാങ്ക്  ടാക്‌സ് രസീതുകള്‍ പഴ്‌സില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ടാക്‌സ് രസീതുകള്‍ 2016ല്‍ നെടുമ്പാശേരി വില്ലേജ് ഓഫീസില്‍നിന്ന് മോഷണം പോയവയില്‍പ്പെട്ടതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ കേസുണ്ട്.

 

Latest News