തിരുവനന്തപുരം- അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഒരു സീറ്റ് പോലും വിജയിക്കാനാകില്ലെങ്കിലും ശബരിമല വിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയെ മറയാക്കി കേരളതത്തിൽ രാഷ്ട്രീയനേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാൽ ഇതിനോട് കേരളം അനുകൂലമായി പ്രതികരിക്കില്ല. എന്ത് പ്രത്യാഘാതമുണ്ടായാലും ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും കോടിയേരി വ്യക്തമാക്കി.