തിരുവനന്തപുരം- മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമല അയ്യപ്പ ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിച്ചത് 539 യുവതികള്‍. സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിയുടെ അടിസ്ഥാനത്തിലാണ് വെര്‍ച്വല്‍ ക്യൂവില്‍ യുവതികള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്തത്. കെ.എസ്.ആര്‍.ടി.സിയിലും ബുക്ക് ചെയ്തിട്ടുണ്ട്. ഇതുവരെ 3.5 ലക്ഷം പേരാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. ഇവരില്‍ മൂന്ന് ലക്ഷത്തോളം പേര്‍ വെര്‍ച്വല്‍ ക്യൂ മാത്രമാണ് ബുക്ക് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവര്‍ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ട്. തിരിച്ചറിയല്‍ രേഖ നല്‍കിയാണ് ബുക്കിങ് നടത്തുന്നത്. അപേക്ഷകരില്‍ സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരും ഉള്‍പ്പെടും. യുവതീ പ്രവേശനതതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത യുവതികളുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പോലീസ് ഐ.ടി സെല്‍ ഈ വിവരങ്ങള്‍ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.
ദര്‍ശന ദിവസവും സമയവും മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒക്ടോബര്‍ 30 മുതലാണ് തുടങ്ങിയത്. ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്ന് തയാറാക്കിയ പോര്‍ട്ടല്‍ വഴിയാണ് ബുക്കിങ്. നിലക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.