റിയാദ് - ദക്ഷിണ അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്തുന്നതിന് ശ്രമിച്ച 44 പേരെ കഴിഞ്ഞ മാസം (സഫര്‍) അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ പതിനാറു പേര്‍ യെമനികളും 13 പേര്‍ എത്യോപ്യക്കാരും 13 പേര്‍ സൗദികളും ഒരാള്‍ അഫ്ഗാനിയും മറ്റൊരാള്‍ സോമാലിയക്കാരനുമാണ്. ഇവരുടെ പക്കല്‍ നിന്ന് 601 കിലോ ഹഷീഷ് പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി തൊണ്ടി സഹിതം പ്രതികളെ പിന്നീട് ആന്റി നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റിന് കൈമാറിയതായി സൈന്യം അറിയിച്ചു.