റിയാദ് - ഭിന്നശേഷിക്കാരെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിക്കുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് അഞ്ചു വർഷം വരെ തടവും മൂന്നു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.