റിയാദ് - സൗദി തലസ്ഥാനമായ റിയാദില്‍ വെള്ളിയാഴ്ച വൈകിട്ട് പെയ്ത കനത്ത മഴക്കിടെ പ്രളയത്തില്‍ കുടുങ്ങിയ 93 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. 71 കാറുകള്‍ വെള്ളത്തില്‍ കുടുങ്ങി. 34 സ്ഥലങ്ങളില്‍ വൈദ്യുതി ഷോക്കുള്ളതായി സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചു. ദീറാബ് അല്‍ശിഫാ റോഡില്‍ ഇമാം മുസ്‌ലിം എക്‌സിറ്റിലെ അടിപ്പാത വെള്ളത്തില്‍ മുങ്ങി. ഈ റോഡിലെ മുഴുവന്‍ അടിപ്പാതകളും സുരക്ഷാ വകുപ്പുകള്‍ അടച്ചു. ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് റിയാദിലും പരിസരപ്രദേശങ്ങളിലും മഴ പെയ്തു.
ജിദ്ദയിലും തുവലിലും രാത്രി കനത്ത മഴ തുടരുകയാണ് മഴ വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അറിയിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായ മഴ പെയ്തു. ജിദ്ദയിലും മക്കയിലും മറ്റു പ്രവിശ്യകളിലും ഇന്നും മഴക്കു സാധ്യതയുണ്ട്.