തിരുവനന്തപുരം- സുപ്രീം കോടതിയില്‍ ഹരജി നല്‍കുന്നതുവരെ അയോഗ്യനാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഇന്നുതന്നെ ഹൈക്കോടതി പരിഗണിക്കുമെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഷാജി വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചുവെന്ന എതിര്‍ സ്ഥാനര്‍ഥി എം.വി. നികേഷ് കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി ജഡ്ജി പി.ഡി രാജന്‍ ഷാജിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു. അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ട കോടതി നികേഷിന് 50,000 രുപ കോടതി ചെലവ് നല്‍കണമെന്നും വിധിച്ചു.