തിരുവനന്തപുരം- അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച ഹൈക്കോടതി ഉത്തരവ് വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഷാജി വര്‍ഗീയവാദിയാണെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഷാജി വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചുവെന്ന എതിര്‍ സ്ഥാനര്‍ഥി എം.വി. നികേഷ് കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി ജഡ്ജി പി.ഡി രാജന്‍ ഷാജിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു. അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ട കോടതി നികേഷിന് 50,000 രുപ കോടതി ചെലവ് നല്‍കണമെന്നും വിധിച്ചു.