കണ്ണൂര്‍- അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. മുസ് ലിം ലീഗില്‍ എല്ലാ നേതാക്കളും വര്‍ഗീയ നേതാക്കളാണെന്ന് താന്‍ പറയില്ലെങ്കിലും വര്‍ഗീയത പ്രചരിപ്പിക്കുവാനാണ് ഷാജി ശ്രമിച്ചത്. മത തീവ്രവാദം പ്രചരിപ്പിക്കുന്ന ഒറ്റപ്പെട്ട ചില നേതാക്കള്‍ മുസ് ലിം ലീഗിലുണ്ട്-അദ്ദേഹം പറഞ്ഞു.
ആരൊക്കെ എതിര്‍ത്താലും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുവാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.