റിയാദ് - സ്വകാര്യ മേഖലയിലെ സൗദി വനിതാ ജീവനക്കാരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ ഒമ്പതു ശതമാനത്തോളം ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 48,000 ഓളം പേരുടെ വര്‍ധനവുണ്ടായി. ഈ വര്‍ഷം രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ സൗദി വനിതാ ജീവനക്കാര്‍ 5,93,356 ആണ്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തില്‍ സൗദി വനിതാ ജീവനക്കാര്‍ 5,45,380 ആയിരുന്നു. ഒരു വര്‍ഷത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണം 8.8 ശതമാനം തോതില്‍ വര്‍ധിച്ചു.