Sorry, you need to enable JavaScript to visit this website.

ഇന്ധനത്തിൽ വെള്ളം; റിയാദിൽ പെട്രോൾ ബങ്ക് അടപ്പിച്ചു

ഇന്ധനത്തിൽ മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബങ്ക് അടപ്പിച്ചത് വ്യക്തമാക്കി വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥൻ പോസ്റ്റർ പതിക്കുന്നു. 

റിയാദ് - നഗരത്തിനു സമീപം പെട്രോളിൽ വെള്ളം കലർത്തിയതിന് ബങ്ക് അടപ്പിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ബങ്കിൽ വിൽക്കുന്ന പെട്രോളിൽ വെള്ളം കലർന്നതായി സൗദി പൗരൻ ട്വിറ്റർ വഴി മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ ബങ്കിലെത്തി പരിശോധന നടത്തുകയും പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ പെട്രോളിൽ വെള്ളം കലർന്നതായി വ്യക്തമായി. ഇതേത്തുടർന്നാണ് ബങ്ക് മന്ത്രാലയം അടപ്പിച്ചത്.


 

Latest News