ദുബായ്- വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് യു.എ.ഇ ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്. ചില പ്രത്യേക ലിങ്കുകളിലൂടെ തട്ടിപ്പ് നടത്താനുള്ള സാധ്യത കരുതിയിരിക്കണമെന്നാണ് വകുപ്പ് ഉണര്‍ത്തുന്നത്.
ഉപയോക്താക്കളുടെ ഇന്‍ബോക്‌സിലേക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്ന് ചില സന്ദേശങ്ങള്‍ എത്തുന്നുണ്ട്്. വാട്‌സ് ആപ്പ് ഗോള്‍ഡ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് ഇതില്‍ ആവശ്യപ്പെടുന്നത്. ഇത്തരം ലിങ്കുകള്‍ തുറക്കരുതെന്ന് ടെലികോം വകുപ്പ് പറഞ്ഞു.
ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നതിനുള്ള സൂത്രമാണിതെന്നും കരുതലോടെയിരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. വാട്‌സ്്ആപ്പില്‍ പ്രത്യേക ഫീച്ചറുകള്‍ ഉള്‍പ്പെടുത്താം എന്ന പേരില്‍ വരുന്ന ലിങ്കുകളും സൂക്ഷിക്കണമെന്ന് അവര്‍ അറിയിച്ചു.