Sorry, you need to enable JavaScript to visit this website.

വ്യായാമം ചെയ്യണം, അര മണിക്കൂര്‍ താമസിച്ചെത്തിയാല്‍ മതി.... ഇങ്ങനെയുമുണ്ട് കമ്പനികള്‍

ദുബായ്- സമയമില്ല, താല്‍പര്യമില്ല... വ്യായാമം ചെയ്യാതിരിക്കാന്‍ ആളുകള്‍ പറയുന്ന രണ്ട് പ്രധാന കാരണങ്ങളാണിത്. എന്നാലിനി സമയമില്ലെന്ന് മാത്രം പറയരുത്. ദുബായിലെ ചില കമ്പനികള്‍, ജോലി സമയം വെട്ടിക്കുറച്ച് ജീവനക്കാര്‍ക്ക് വ്യായാമം ചെയ്യാന്‍ അവസരമൊരുക്കിയിരിക്കുകയാണ്.
ദുബായില്‍ നടന്നു വരുന്ന ഫിറ്റ്‌നസ് ചാലഞ്ചില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കമ്പനിയുടെ നടപടി. 30 ദിവസം അരമണിക്കൂര്‍ വീതം വ്യായാമം ചെയ്യുന്നതാണ് പരിപാടി. ഇതിന് ഒരു തരത്തിലുള്ള ഒഴികഴിവും പാടില്ലെന്ന് നിര്‍ബന്ധമുള്ള സംഘാടകര്‍, അഞ്ച് ഫിറ്റ്‌നസ് ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും ഏതുസമയത്തും പ്രവേശനം അനുവദിച്ചിരിക്കുകയാണ്.
എങ്കിലും ഒരുതുള്ളി വിയര്‍പ്പ് പൊടിയാന്‍ അനുവദിക്കില്ലെന്നതാണ് ചിലരുടെ വാശി. ഇത് അവസാനിപ്പിക്കാനാണ് കമ്പനികള്‍ മുന്നോട്ട് വന്നിരിക്കുന്നത.്
ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടിംഗ്, കണ്‍സള്‍ട്ടിംഗ് കമ്പനിയായ ക്രോ ആണ് ജീവനക്കാരോട് എല്ലാ ദിവസവും അരമണിക്കൂര്‍ വൈകിയെത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ആ സമയം പക്ഷെ വ്യായാമം ചെയ്‌തെന്ന് ഉറപ്പുവരുത്തണം. രാവിലെ സമയത്തുതന്നെ എത്തുന്നവര്‍ക്ക് അര മണിക്കൂര്‍ നേരത്തെ പോകാം. വ്യായാമം ചെയ്യാനായി.
കമ്പനിയിലെ നൂറോളം ജീവനക്കാര്‍ ഫിറ്റ്‌നസ് ചാലഞ്ച് പരിപാടിയില്‍ പങ്കെടുക്കുന്നതായി അധികൃതര്‍ പറഞ്ഞു.
 

Latest News